ഹജ് ; സൗദിയിലുളള ജിസിസി പൗരന്മാര്‍ ആഭ്യന്തര തീര്‍ത്ഥാടകരല്ല

hajj

സൗദിയില്‍ കഴിയുന്ന ജിസിസി രാജ്യക്കാര്‍ക്ക് ആഭ്യന്തര ഹജ് തീര്‍ത്ഥാടകരായി രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം. ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് സഹകരണ പൗരന്മാര്‍ സ്വന്തം രാജ്യത്തെ ഹജ് മിഷന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
സൗദിക്ക് അനുവദിച്ച രണ്ടു ലക്ഷം ക്വാട്ടയില്‍ സ്വദേശികളും ഇവിടെ ജോലി ചെയ്യുന്ന മറ്റു വിദേശ ജോലിക്കാരും ഉള്ളതാണെന്ന് വിശദീകരിച്ചു.
 

Share this story