കു​വൈ​ത്തി​ൽ ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം

google news
 HIV testing


കു​വൈ​ത്തി​ൽ ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. പൊ​തു​ജ​നാ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും ഭാ​വി​ത​ല​മു​റ​യെ അ​ണു​ബാ​ധ​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നും വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദ് ആ​ണ് രാ​ജ്യ​ത്തെ ക്ഷ​യ​രോ​ഗ​ബാ​ധി​ത​ർ നി​ർ​ബ​ന്ധ​മാ​യും എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ല​ബോ​റ​ട്ട​റി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്.

Tags