ദിൽമുനിയ മാളിന്​ ഗോൾഡൻ പദവി

google news
mall

മ​നാ​മ: ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​നാ​ന്ത​രീ​ക്ഷ​ത്തി​ന്​ ദി​ൽ​മു​നി​യ മാ​ളി​ന്​ ​സു​വ​ർ​ണ പ​ദ​വി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ച​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മ​ർ​യം അ​ൽ ഹാ​ജി​രി ദി​ൽ​മു​നി​യ മാ​ൾ സി.​ഇ.​ഒ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ദു​ഐ​ജ്​ ആ​ൽ ഖ​ലീ​ഫ​ക്ക്​ അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി. മാ​ളി​ലെ ആ​രോ​ഗ്യ ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഡോ. ​വ​ഫ അ​ശ്ശ​ർ​ബ​ത്തി​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

ആ​രോ​ഗ്യ ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ മാ​ൾ അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​ദാ​യ​ക ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മ മു​റ​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ മു​ഖ്യ​മാ​ണ്. ദേ​ശീ​യ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ഒ​ന്നാ​ണ്​ ഹെ​ൽ​ത്ത്​ മാ​ൾ. 24 മാ​ളു​ക​ളാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച 10 മാ​ളു​ക​ൾ​ക്ക്​ ഗോ​ൾ​ഡ​ൻ പ​ദ​വി​യും 10 എ​ണ്ണ​ത്തി​ന്​ സി​ൽ​വ​ർ പ​ദ​വി​യും ല​ഭി​ച്ചു. നാ​ല്​ മാ​ളു​ക​ൾ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
 

Tags