അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍
go air
ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് സര്‍വീസുകളാണുണ്ടാവുക.

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ജൂണ്‍ 28ന് ആയിരിക്കും ആദ്യ സര്‍വീസെന്നാണ് ഗോ എയര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് സര്‍വീസുകളാണുണ്ടാവുക.
പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ സ്‌കൂള്‍ അവധിക്കാലം ഉള്‍പ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ദിവസങ്ങളി!ലെ ടിക്കറ്റ് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആഴ്ചയിലെ മൂന്ന് സര്‍വീസുകള്‍ തിരക്ക് പരിഗണിച്ച് അഞ്ച് ദിവസമാക്കി വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. 
സര്‍വീസുള്ള ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40നായിരിക്കും അബുദാബിയിലെത്തുന്നത്. തിരികെയുള്ള സര്‍വീസ് യുഎഇ സമയം രാത്രി 11.40ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 5.15ന് കൊച്ചിയില്‍ എത്തിച്ചേരും. നിലവില്‍ ദുബൈയില്‍ നിന്നും അബുദാബിയില്‍ നിന്നും കേരളത്തില്‍ കണ്ണൂരിലേക്കാണ് ഗോ എയറിന്റെ പ്രതിദിന സര്‍വീസുകളുള്ളത്.

Share this story