പൊതു മാപ്പ് ; 34 രാഷ്ട്രീയ തടവുകാര്‍ക്ക് ആശ്വാസം
Fri, 20 Jan 2023

രാഷ്ട്രീയ തടവുകാര്‍ക്ക് പൊതു മാപ്പ് നല്‍കികൊണ്ടുള്ള അമീര്‍ ശൈഖ് നവാസ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ ഉത്തരവ് 34 പൗരന്മാര്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ ദിവസം ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരികയും മാപ്പു ലഭിച്ചവര്‍ക്ക് ഉടന്‍ ജയില്‍ മോചിതരാകാനും വഴി തുറന്നു.
അമീറിനും അറബ് നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 34 കുവൈത്ത് പൗരന്മാര്‍ക്കാണ് മാപ്പു നല്‍കിയത്. വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പലരും.