ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾ പുനരാരംഭിച്ചു
bus8

ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയാണ് അസ്ഥിര കാലാവസ്ഥയെത്തുടർന്നു കിഴക്കൻ മേഖലയിലേക്കുള്ള പ്രധാന ബസ് സർവീസുകൾ നിർത്തലാക്കിയത്. റോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കിയതിനുശേഷമാണ് സർവിസുകൾ പുനഃസ്ഥാപിച്ചതെന്നു അധികൃതർ വ്യക്തമാക്കി.
 

Share this story