സൗദിയിലെ ദി ലൈൻ എന്ന അത്ഭുത നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം

google news
The Line

സൗദിയിലെ ദി ലൈൻ എന്ന അത്ഭുത നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1 മുതൽ 14 വരെ ജിദ്ദയിലാണ് ആദ്യ പ്രദർശനം. തുടർന്ന് കിഴക്കൻ പ്രവശ്യയിലും റിയാദിലും പ്രദർശനങ്ങളുണ്ടാകും.

സൗദിയുടെ ചിത്രം മാറ്റി വരക്കുന്ന അത്ഭുത നഗരിയാണ് കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയോമിലെ ദി ലൈൻ. 50,000 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായതാണ്. 2024 ൽ ആദ്യഘട്ടം പൂർത്തിയാക്കപ്പെടുന്ന സ്വപ്‌ന പദ്ധതി 2030 ഓടെ നിർമാണം പൂർത്തിയാകും. 170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം.

90 ലക്ഷം പേർക്ക് ഈ നഗരത്തിൽ താമസിക്കാം. മുകളിൽ നിന്ന് താഴോട്ട് തൂങ്ങിനിൽക്കും വിധമാണ് വീടുകളുടെ നിർമാണം. ഇതുൾപ്പെടെ നിരവധിയാണ് ദി ലൈനിലെ വിസ്മയങ്ങൾ. ഇതെല്ലാം കാണാനും മനസിലാക്കാനും പ്രദർശനം സഹായകരമാകും. ജിദ്ദയിൽ സൂപ്പർ ഡോമിൽ ഓഗസ്റ്റ് 1 മുതൽ 14 വരെയാണ് പ്രദർശനം സജ്ജീകരിച്ചിട്ടുള്ളത്.

Tags