സൗദി അറേബ്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റിൽ

arrested

റിയാദ്: സൗദി അറേബ്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റിലായി. റിയാദ് പൊലീസാണ് നടപടിയെടുത്തത്. ഒരു പ്രവാസി യുവതിയും നൈജീരിയക്കാരനായ യുവാവും രണ്ട് സൗദി പൗരന്മാരുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.

പൊതു സംസ്‍കാരത്തിന് നിരക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണമായതെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്‍ത ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.

Share this story