സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി

court

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി. ലൈസന്‍സ് നേടുന്നതിന് ഇജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ കാര്യക്ഷമത വര്‍ധിക്കുകയും നിയമവ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നുമാണ് വിലയിരുത്തല്‍.

Share this story