സൗദിയിൽ രണ്ടിടങ്ങളില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

google news
fire

റിയാദ്: സൗദിയിൽ രണ്ടിടത്ത് തീപിടുത്തം. റിയാദിലും ദമ്മാമിലുമാണ് അഗ്നിബാധ. റിയാദിൽ അൽമആലി ഡിസ്ട്രിക്ടിൽ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട കെട്ടിട നിർമാണ അവശിഷ്ടങ്ങളിലും മറ്റുമാണ് തീ പടർന്നുപിടിച്ചത്. ദമാമിൽ അൽമുൻതസഹ് ഡിസ്ട്രിക്ടിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചിരുന്നു. ഈ അപകടങ്ങളില്‍ മറ്റ്‌ നാലു പേർക്കാണ് പരിക്കേറ്റത്. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

Tags