ഫി​ൻ​ഖ്യു​വി​ന്​ സി.​പി.​ഡി പ്ര​വ​ർ​ത്ത​നാ​നു​മ​തി
finq

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫി​ൻ​ഖ്യൂ​വി​നു പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സി.​പി.​ഡി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ തു​ട​ർ​പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​ണ്​ സി.​പി.​ഡി. ഖ​ത്ത​റി​ലെ ഒ​രു ന​ഴ്സി​ങ് അ​സോ​സി​യേ​ഷ​ന് ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം കൈ​വ​രു​ന്ന​തു ഇ​താ​ദ്യ​മാ​ണെ​ന്ന്​ ഫി​ൻ​ഖ്യു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫി​ൻ​ഖ്യു​വി​ന്റെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണു ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും വ്യ​ക്​​ത​മാ​ക്കി. സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ ആ​ദ്യ സി.​പി.​ഡി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

ന​ഴ്സു​മാ​രു​ടെ ക​ലാ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പു​റ​മേ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ശി​ച്ച സം​ഘ​ട​ന​യാ​ണ്​ ഫി​ൻ​ഖ്യൂ. കോ​വി​ഡ്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

Share this story