ഫാന്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ തുറന്നു

fifa

ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയായ അല്‍ബിദ പാര്‍ക്കില്‍ എന്‍ഗേജ്‌മെന്റ് സെന്ററും പ്രവര്‍ത്തന സജ്ജം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മറ്റിയാണ് കേന്ദ്രം ഉത്ഘാടനം ചെയ്തത്. ഫാന്‍ ലീഡര്‍ ശൃംഖലയിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയിലെ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്കിന് പിന്നിലാണ് കേന്ദ്രം. ആരാധകര്‍ക്കായി കോണ്‍സുലര്‍ സേവനങ്ങളും ഇവിടെയുണ്ട്.
നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെ രാവിലെ 10.00 മുതല്‍ രാത്രി 10.00 വരെയാണ് എന്‍ഗേജ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം. ഫാന്‍ ലീഡര്‍ ശൃംഖലയില്‍ 60 രാജ്യങ്ങളില്‍ നിന്നായി നാനൂറില്‍ അധികം ഫാന്‍ ലീഡര്‍മാരും ഇന്‍ഫ്‌ളുവന്‍സുമാരുമാണുള്ളത്.

Share this story