കുവൈത്തിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു
family visa


കുവൈത്ത്: കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നത് പുനരാരംഭിച്ചു .ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇറാൻ,പാകിസ്ഥാൻ,യെമൻ,അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യക്കാർക്ക് കുടുംബ വിസ അനുവദിക്കില്ല. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കും തുടർന്ന് മാതാപിതാക്കൾക്കും രക്ത ബന്ധുക്കൾക്കും വിസ അനുവദിക്കും. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി 500 ദിനായി ഉയർത്തിയതായും സൂചനകളുണ്ട്.

കുട്ടികളെ കൊണ്ടുവരുന്നതിനായി മാതാപിതാക്കൾക്ക് സാധുവായ റെസിഡൻസി ഉണ്ടായിരിക്കണമെന്നും പ്രൊഫഷണലുകൾക്ക് ചുരുങ്ങിയ ശമ്പള പരിധി വ്യവസ്ഥ ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസമാകും. കോവിഡിനെ തുടർന്ന് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നുവെങ്കിലും വിസ നടപടികൾക്ക് പുതിയ സംവിധാനം നടപ്പിലാക്കുന്നതിൻറെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ജൂണിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തുകയായിരുന്നു. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കുള്ള വിസകൾ നിബന്ധനകൾക്ക് വിധേയമായി അനുവദിച്ചിരുന്നു.

Share this story