ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ മൂന്നു പേര്‍ ദോഹയില്‍ പിടിയില്‍

arrested

ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ മൂന്നു പേര്‍ ദോഹയില്‍ പിടിയില്‍. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായവര്‍. ഇവരില്‍ നിന്ന് നിരവധി ടിക്കറ്റുകളും ലാപ്ടോപുകളും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തു. 

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുമ്പോള്‍ പിടിക്കപ്പെട്ടാല്‍ രണ്ടരലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫിഫയുടെയും ഖത്തറിന്റെയും അംഗീകാരമുള്ള നിര്‍ദ്ദിഷ്ട ഔട്ട് ലറ്റുകള്‍ വഴി മാത്രമാണ് ലോകകപ്പ് ടിക്കറ്റുകളുടെ പുനര്‍വില്‍പ്പന അനുവദിച്ചിട്ടുള്ളത്. 2021-ലെ പത്താം നമ്പര്‍ നിയമത്തിലെ 19-ാം വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണിത്. 

Share this story