യു.എന്നിൽ എക്സ്​പോ പ്രദർശനം : അൽഭുതത്തോടെ ലോകനേതാക്കൾ

google news
skls

ദുബൈ: ദുബൈ എക്സ്പോയുടെ കേന്ദ്രമായിരുന്ന അൽ വസ്ൽ പ്ലാസയിൽ നടന്ന മികവുറ്റ പ്രദർശനം ഐക്യരാഷ്ട്ര സഭയിലും. അൽ വസ്ലിന്‍റെ ഭീമൻ ചുമരുകളിൽ തെളിഞ്ഞ സുസ്ഥിര വികസന സന്ദേശങ്ങളാണ്​ ലോകനേതാക്കൾ തിങ്ങിനിറഞ്ഞ യു.എൻ പൊതുസഭയിലും കഴിഞ്ഞ ദിവസം തെളിഞ്ഞത്​. കൂറ്റൻ പ്രദർശനം ലോകനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്​ അടിയന്തിര നടപടികൾ ആവശ്യമാണെന്ന സന്ദേശമാണ്​ പ്രദർശനത്തിലൂടെ കൈമാറിയത്​. പ്രദർശനത്തിന്‍റെ വീഡിയോ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിൽ പങ്കുവെച്ചു. ഇതിനുപിന്നിൽപ്രവർത്തിച്ച എക്സ്​പോ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും സാധ്യതകളും ദുർബലതയും ഉൾകൊള്ളുന്ന സന്ദേശമാണ്​ ഒരു മിനുറ്റ്​ നീണ്ട ഷോയുടെ ഉള്ളടക്കം.

എക്‌സ്‌പോ ടീമിന്‍റെ സർഗ്ഗാത്മക പ്രദർശനം യു.എന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിലും അവരുടെ മികവുകൾ ആഗോള വേദിയിൽ അംഗീകരിക്കപ്പെട്ടതിലും ഏറെ അഭിമാനമുണ്ടെന്ന്​ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ സിറ്റി ദുബൈ അതോറിറ്റി സി.ഇ.ഒയുമായ റീം അൽ ഹാഷിമി പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്​ ഒരുമിച്ചു നിൽക്കാനും വാഗ്ദാനങ്ങൾ പാലിക്കാനും ദുബൈ എക്​സ്​പോ ലോകത്തെ ശരിക്കും പ്രചോദിപ്പിച്ചതായി ബന്​ധപ്പെട്ടവർ അറിയിച്ചു. ​. ജനങ്ങൾക്കും ഭൂമിക്കുമായി കൂടുതൽ പലതും ചെയ്യാനുണ്ടെന്ന സന്ദേശം കൂടിയാണ്​ ലോക നേതാക്കൾക്ക്​ ഈ പ്രദർശനം നൽകിയത്​.

Tags