പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

65rec

ജിദ്ദ : പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ചെറുകുന്നൻ കരീം (66) ആണ് മരിച്ചത്. ചില പ്രശ്നങ്ങളിൽപെട്ട് ദീർഘനാളായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന ഇദ്ദേഹത്തിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടേയും ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്നു. 

അതിനിടയിൽ ശാരീരികാസ്വസ്ഥതയെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടർന്ന് വരുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം. കുന്നുപുറം സ്വദേശി ഖദീജയാണ് ഭാര്യ. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ത്വാഇഫിലുള്ള മകൾ ഇതിനോടകം ജിദ്ദയിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോയി ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Share this story