അൽബാഹയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Sun, 22 Jan 2023

റിയാദ്: അൽബാഹയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കറാണ് മരിച്ചത്. അൽബാഹക്ക് സമീപം മഖ്‌വ അൽശാതി മീൻകടയിൽ ജീവനക്കാരനായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബൂബക്കറിന്റെ മകനും സഹോദരനും അൽബാഹയിലുണ്ട്. മൃതദേഹം അൽബാഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.