അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ എ​ട്ട്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പിടിയിൽ

google news
fishing

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന്​ എ​ട്ട്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി.ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത ബോ​ട്ടി​ലാ​ണ്​ ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ഈ ​തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ ഡ​യ​റ​ക്​​ട​​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു.

ഹാ​സി​ക്​ നി​യാ​ബ​തി​ന​ടു​ത്ത്​ ഫി​ഷ​റീ​സ്​ ക​ൺ​ട്രോ​ൾ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വരെ പി​ടി​കൂടി​യ​ത്.

ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ക, നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി അ​വ​ലം​ബി​ക്കു​ക, അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​വ​ശം​വെ​ക്കു​ക, നി​രോ​ധി​ത മേ​ഖ​ല​ക​ളി​ലും അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ​മ​യ​ത്തും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക, ബോ​ട്ടു​ക​ളി​ലും യാ​ന​ങ്ങ​ളി​ലും ന​മ്പ​ർ പ്ലേ​റ്റ് സ്ഥാ​പി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്​ ത​ട​യാ​ൻ നി​ര​ന്ത​ര പ​രി​ശോ​ധ​ന​യാ​ണ്​ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്.
 

Tags