ദുബായില്‍ ഭൂചലനം അനുഭവപ്പെട്ടു

google news
earth
പൂര്‍ത്തിയാകാത്ത റിയല്‍ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചതിന് പിന്നാലെ ഇന്നു രാവിലെ ദുബായില്‍ ഭൂചലനം അനുഭവപ്പെട്ടു. മീഡിയ സിറ്റിക്ക് സമീപമുള്ള മുന്‍ ദുബായ് പേള്‍ ആണ് പൊളിക്കുന്നത്. മീഡിയ സിറ്റിയിലും മറീനയിലുമാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയിലെ പൂര്‍ത്തിയാകാത്ത അര ഡസന്‍ കെട്ടിടങ്ങള്‍ നവംബര്‍ മുതല്‍ പൊളിച്ചു നീക്കി വരികയാണ്. ഇന്നു രാവിലെ 11 ന് കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്.
 

Tags