വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദമ്പതികള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പുതിയ സംവിധാനവുമായി ദുബൈ
divorce
ആര്‍ബിട്രേറ്റര്‍മാരുടെ സമിതിയുണ്ടാക്കിയാണ് കേസുകളില്‍ മധ്യസ്ഥത വഹിക്കുക

വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദമ്പതികള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പ്രത്യേക സംവിധാനം വരുന്നു. ആര്‍ബിട്രേറ്റര്‍മാരുടെ സമിതിയുണ്ടാക്കിയാണ് കേസുകളില്‍ മധ്യസ്ഥത വഹിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ സംവിധാനം നിര്‍ദ്ദേശിച്ചത്.
കുടുംബ കോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് ആര്‍ബിട്രേറ്റര്‍മാരുടെ സമിതി രൂപീകരിക്കുക. തര്‍ക്കം ഉടലെടുത്താല്‍ ദമ്പതികള്‍ക്ക് മധ്യസ്ഥരെ സമിതിയില്‍ നിന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ജഡ്ജിയ്ക്ക് മധ്യസ്ഥരെ നിയമിച്ച് നല്‍കാനും സംവിധാനമുണ്ടാകും.
 

Share this story