ദുബൈയിൽ ലൈ​സ​ൻ​സ്​ നേ​ടു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കി പു​തി​യ സേ​വ​ന​ങ്ങ​ൾ

google news
Dubai

ദു​ബൈ: ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നേ​ടു​ന്ന​ത്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന ​സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). 'ക്ലി​ക് ആ​ൻ​ഡ്​ ഡ്രൈ​വ്​'​എ​ന്ന​പേ​രി​ൽ കേ​ന്ദ്രീ​കൃ​ത ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ഡ്രൈ​വ​ർ ലൈ​സ​ൻ​സ്​ ക​ര​സ്ഥ​മാ​ക്കാം.

ഇ​തി​നു പു​റ​മെ മൊ​ബൈ​ൽ ക​ണ്ണ്​ പ​രി​ശോ​ധ​ന സേ​വ​ന​വും ആ​രം​ഭി​ച്ചു. 'ക്ലി​ക് ആ​ൻ​ഡ് ഡ്രൈ​വ്'​സം​രം​ഭം ശ​രാ​ശ​രി സേ​വ​ന ഡെ​ലി​വ​റി സ​മ​യം 75 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​മെ​ന്നും സേ​വ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 12ൽ​നി​ന്ന് ഏ​ഴ് ഘ​ട്ട​ങ്ങ​ളാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കു​മെ​ന്നും ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ്ര​സ്താ​വി​ച്ചു. ഡ്രൈ​വി​ങ്​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ഉ​പ​ഭോ​ക്തൃ സ​ന്ദ​ർ​ശ​നം 53 ശ​ത​മാ​നം കു​റ​ക്കു​ക​യും ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി 93 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 97 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ മൊ​ബൈ​ൽ കാ​ഴ്ച പ​രി​ശോ​ധ​ന സേ​വ​ന​വും അ​ൽ താ​യ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ഉ​ട​ൻ പു​തു​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ, അ​ധി​ക ഫീ​സ് ഈ​ടാ​ക്കി ഉ​പ​ഭോ​ക്താ​വ് തി​ര​ഞ്ഞെ​ടു​ത്ത സ​മ​യ​ത്തും സ്ഥ​ല​ത്തും വാ​ഹ​ന​ത്തി​ൽ മൊ​ബൈ​ൽ കാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന സേ​വ​ന​മാ​ണി​ത്. മു​ൻ​കൂ​ർ ബു​ക്കി​ങ്​ മു​ഖേ​ന ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​താ​ണ്. ഫീ​സ് അ​ട​ക്കാ​നും അ​പ്പോ​യി​ൻ​മെ​ന്‍റ്​ തീ​യ​തി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നും പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം ലൈ​സ​ൻ​സ് പു​തു​ക്കാ​നും ക​ഴി​യും.
 

Tags