ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
]dkdk

ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ജബൽ അലിയിലാണ് 16 പ്രതിഷ്ഠകളുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

ജബൽഅലിയിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് സമീപം ഗുരുനാനാക്ക് ദർബാർ ഗുരുദ്വാരയോട് ചേർന്നാണ് പുതിയ ബഹുനില ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഹിന്ദുമത വിശ്വാസികൾ ആരാധിക്കുന്ന 16 മൂർത്തികളുടെ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിനകത്ത് സിക്ക് മതവിശ്വാസികൾക്കായി ഗുരുദ്വാരയും സജ്ജീകരിച്ചിട്ടുണ്ട്.
 

Share this story