ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ദുബൈ ആര്‍ടിഎ
driving licenses

ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഒപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായിട്ടുണ്ട്.

ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണ് ക്ലിക്ക് ആന്‍ഡ് ഡ്രൈവ്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12 സ്റ്റെപ്പുകളിലൂടെ പൂര്‍ത്തിയായിരുന്ന നടപടിക്രമങ്ങള്‍ ഏഴ് സ്റ്റെപ്പുകളിലേക്ക് ചുരുങ്ങും. 

ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറ‍‍ഞ്ഞു.

Share this story