ഹത്തയിലെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി ദുബായ് ടൂറിസ്റ്റ് പൊലീസ്

Hatta

ദുബായ്: ഹത്തയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ദുബായ് പോലീസിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്. ടൂറിസം മേഖലയുടെയും ഹത്ത പോലീസ് സ്‌റ്റേഷന്റെയും സഹകരണത്തോടെയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്‌മെന്റി്‌ന്റെ പ്രവർത്തനം.

ബോധവത്ക്കരണ പരിപാടികളും മെച്ചപ്പെട്ട സേവനങ്ങളും ജനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തിക്കുന്നത്. സുരക്ഷയും ബോധവൽക്കരണ പദ്ധതികളും ശക്തമാക്കിയതായി ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജലാഫ് അൽ മുഹൈരി അറിയിച്ചു.

ഹത്തയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ടൂറിസം പോലീസ് സംഘം സന്ദർശനം നടത്തി. വരാനിരിക്കുന്ന ടൂറിസം സീസണിൽ സംരംഭങ്ങളും പരിപാടികളും നടപ്പാക്കുന്നതിന് ടൂറിസം മേഖലയിലെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വിശദമാക്കി.
 

Share this story