ചരിത്രം കുറിച്ച് ദുബായ് റണ്‍ ; 1.93 ലക്ഷം പേര്‍ പങ്കെടുത്തു

dubai run
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബായ് റണ്‍ വന്‍ ജനസാഗരമായി മാറി. ഞായറാഴ്ച ദുബായില്‍ നടന്ന ദുബായ് റണ്ണില്‍ 193000 പേരാണ് പങ്കെടുത്തതെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
അപ്രതീക്ഷിത എന്‍ട്രിയുമായി ദുബായ്  കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എത്തിയതോടെ നാലാം സീസണ്‍ ആവേശമായി.
കഴിഞ്ഞ വര്‍ഷം 146000 പേരാണ് പങ്കെടുത്തത്. ഈ റെക്കോര്‍ഡ് തിരുത്തി. ഷെയ്ഖ് സാദിദ്  റോഡിലായിരുന്നു ട്രാക്ക് ഒരുക്കിയത്.രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇളംപച്ച നിറമുള്ള ജഴ്‌സിയാണ് നല്‍കിയത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പങ്കെടുത്തു.
 

Share this story