ദു​ബൈ​യി​ലെ ഇബ്ൻ ബതൂത്ത-മുസഫ​ ഇന്‍റർസിറ്റി ബസ് സർവിസ്​ പുനരാരംഭിക്കുന്നു
Ibn Battuta-Musaffa intercity bus

ദു​ബൈ​യി​ലെ ഇബ്ൻ ബതൂത്ത-മുസഫ​ ഇന്‍റർസിറ്റി ബസ് സർവിസ്​ പുനരാരംഭിക്കുന്നു.ആ​ഗ​സ്റ്റ്​ ഒ​മ്പ​തു മു​ത​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ്​ ഇ​രു​ഭാ​ഗ​ത്തേ​ക്കും ഡീ​ല​ക്‌​സ് കോ​ച്ചു​ക​ളി​ൽ ആ​ഡം​ബ​ര യാ​ത്ര​യൊ​രു​ക്കു​ക.

ഈ ​റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ്​ സ​ർ​വി​സ്​ വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തി​യ​ത്.അ​തേ​ദി​വ​സം മു​ത​ൽ വി​വി​ധ റൂ​ട്ടു​ക​ളി​ലെ ബ​സ്​ സ​ർ​വി​സു​ക​ൾ നീ​ട്ടു​മെ​ന്നും ആ​ർ.​ടി.​എ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 2019ൽ ​ആ​രം​ഭി​ച്ച ഇ-102 ​റൂ​ട്ട്​ ഇ​രു​ഭാ​ഗ​ത്തെ​യും യാ​ത്ര​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

മു​സ​ഫ പ്ര​ദേ​ശ​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ദു​ബൈ​യി​ലേ​ക്ക്​ വ​രാ​ൻ ബ​സി​ന്​ സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​യി​രു​ന്നു.നേ​ര​ത്തെ മു​ത​ൽ ഇ​വി​ടെ​നി​ന്നു​ള്ള സ​ർ​വി​സ്​ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തും യാ​ത്ര​ക്കാ​ർ​ക്ക്​ വ​ലി​യ സൗ​ക​ര്യ​മാ​യി​രു​ന്നു.
 

Share this story