ദുബായ് ഗ്ലോബൽ വില്ലേജിൽ ഇത്തവണയെത്തിയത് 78 ലക്ഷത്തോളം സന്ദർശകർ
Dubai Global Village

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇത്തവണയെത്തിയത് 78 ലക്ഷത്തോളം സന്ദർശകർ. കഴിഞ്ഞവർഷം ഒക്ടോബർ മുതൽ 2022 മേയ് വരെയായിരുന്നു ഇത്തവണ ആഗോളഗ്രാമം ഉണർന്നിരുന്നത്.

26-മത് എഡിഷൻ ഇതുവരെ നടത്തിയതിലും വലിയ വിജയമായിരുന്നുവെന്ന് ഗ്ലോബൽ വില്ലേജ് സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു. മേയ് ഏഴിനാണ് ഗ്ലോബൽ വില്ലേജ് സമാപിച്ചത്. അടുത്ത സീസണുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
 

Share this story