ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒക്ടോബർ 25ന് തുടങ്ങും
Dubai Global Village

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും. 27-ാം സീസണിൽ 27 രാജ്യങ്ങളുടെ പവലിയൻ ആഗോളഗ്രാമത്തിൽ അണിനിരക്കും. ആഗോളഗ്രാമത്തിലേക്ക് കാണികളെ ആകർഷിക്കാൻ ഇത്തവണ ഒമാന്റെയും, ഖത്തറിന്റെയും പവലിയനുകളുണ്ടാകും. ഒക്ടോബർ 25 മുതൽ അടുത്തവർഷം ഏപ്രിൽ വരെയാണ് പുതിയ സീസൺ സഞ്ചാരികളെ വരവേൽക്കുക. കഴിഞ്ഞ സീസണിൽ 78 ലക്ഷം സന്ദർശകർ ഗ്ലോബൽ വില്ലേജിൽ എത്തി എന്നാണ് കണക്ക്.

പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഈ സീസണിൽ ആഗോള ഗ്രാമത്തിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. ഗ്ലോബൽ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്‌കവറി, ഫുഡ് വേ, ജിവി ഫുള്ളി ലോഡഡ് തുടങ്ങി. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി പ്രത്യേകം പാക്കേജുകളും ഇത്തവണ ഗ്ലോബൽ വില്ലേജിലുണ്ടാകും.

Share this story