ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു

google news
Smart Gate

ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു.യാത്രക്കാരുടെ തിരക്കുകാരണം കാത്തിരിപ്പുസമയം കുറയ്ക്കുന്നതിനാണ് ദുബായ് വിമാനത്താവളത്തിൽ പുതിയ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചത്.യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ് സേവനം ആവശ്യമെങ്കിൽ ഓൺലൈൻ വഴി പേര് രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

ഈ വർഷം സ്മാർട്ട് ഗേറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടായെന്ന് ജി.ഡി.ആർ.എഫ്.എ. എയർപോർട്ട് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ അസിസ്റ്റന്റ് കേണൽ ഫൈസൽ അൽ നുഐമി പറഞ്ഞു. അഞ്ച് സെക്കന്റിനുള്ളിൽ പാസ്പോർട്ട് നടപടി പൂർത്തിയാക്കുന്നതിനായി വ്യക്തിയുടെ മുഖവും കണ്ണും തിരിച്ചറിയാൻ സാധിക്കുന്ന ‘ഫേസ്, ഐറിസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇത്തരത്തിൽ 122 സ്മാർട്ട് ഗേറ്റുകൾ ദുബായ് വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 60 ലക്ഷത്തോളം യാത്രക്കാർ ഈ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
 

Tags