ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ദോഹ തുറമുഖം

qatar

പരമ്പരാഗത പായ്ക്കപ്പല്‍ മത്സരം ഉള്‍പ്പെടെ മാരിടൈം മേളകള്‍ക്ക് വേദിയൊരുക്കി രാജ്യത്തിന്റെ ഏറ്റവും സജീവമായ ഇടമായി മാറാന്‍ ദോഹ തുറമുഖം തയ്യാറെടുക്കുന്നു. ഈ മാസം 19ന് ആരംഭിക്കുന്ന ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ആണ് പ്രഥമ വിനോദ പരിപാടി.
പിന്നാലെ പരമ്പരാഗത പായ്ക്കല്‍ മത്സരം, മാരിടൈം ഇവന്റുകള്‍, മേളകള്‍ എന്നിങ്ങനെ കൂടുതല്‍ ആഘോഷങ്ങള്‍ക്കും കാഴ്ചകള്‍ക്കും വേദിയാകും. നാലു വര്‍ഷം കൊണ്ട് നവീകരണം പൂര്‍ത്തിയാക്കിയ തുറമുഖം കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് മുന്‍പായാണ് തുറന്നത്. ലോകകപ്പിനെത്തിയ ആരാധകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി തുറമുഖം മാറി.
പ്രതിദിനം 8000 മുതല്‍ 10000 സന്ദര്‍ശകരാണ് എത്തുന്നത്. ജനുവരി ആദ്യ ആഴ്ചയില്‍ നാലായിരം സന്ദര്‍ശകരാണ് എത്തിയത്.
 

Share this story