പെരുന്നാള്‍ തിരക്ക് പരിഗണിച്ച് ദോഹ മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തും
doha metro
മേയ് 5 വരെ ദിവസവും അര്‍ധരാത്രി ഒരു മണി വരെ സര്‍വീസ് നടത്താനാണ് തീരുമാനം

പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മുതല്‍ ദോഹ മെട്രോ , ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടി,
മേയ് 5 വരെ ദിവസവും അര്‍ധരാത്രി ഒരു മണി വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ദോഹ മെട്രോയ്‌ക്കൊപ്പം, ലുസൈല്‍ ട്രാം, മെട്രോ ലിങ്ക് ബസ് എന്നിവയുടെ സമയവും ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ അര്‍ധരാത്രി ഒരു മണി വരെ സര്‍വീസ് നടത്തും.
 

Share this story