അബുദാബി, ദോഹ സർവീസുകളുമായി ഇൻഡിഗോ
Indigo

അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തും. അബുദാബിയിലേക്ക് ജൂൺ രണ്ടുമുതൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുക.

ഉച്ചയ്ക്ക് 1.35-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശികസമയം 4.05-ന് അബുദാബിയിലെത്തും.ദോഹയിലേക്ക് ഈ മാസം ഒൻപതുമുതൽ പ്രതിദിന സർവീസാണ്. വൈകീട്ട് 5.35-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശികസമയം 7.10-ന് ദോഹയിൽ എത്തുന്ന വിധത്തിലാണ് സർവീസ്.
 

Share this story