കുവൈത്ത് അമീറിന്റെ ചിത്രവും രാജ്യ മുദ്രയുമുള്ള ഉത്പന്നങ്ങള്‍ വില്‍ക്കരുത്

kuwait police

കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വില്‍പ്പന വാണിജ്യ മന്ത്രാലയം നിരോധിച്ചു.
ഇത്തരം ഉല്‍പ്പന്നങ്ങളുടെ ചിത്രവും ദൃശ്യവും വിവരങ്ങളും പ്രസിദ്ധീകരിക്കാനും പാടില്ല. പരിശോധനയില്‍ ഒട്ടേറെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
 

Share this story