ഒമാനിലെ സുഹാറില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ജൂലൈ 22 മുതല്‍
oman12
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസാണ് ആദ്യഘട്ടത്തില്‍ നടത്തുക.

ഒമാനിലെ സുഹാറില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ജൂലൈ 22ന് ആരംഭിക്കും. സുഹാറില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാന സര്‍വീസാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ അടുത്ത മാസം മുതല്‍ നടത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസാണ് ആദ്യഘട്ടത്തില്‍ നടത്തുക.
ബാത്തിന, ബുറൈമി മേഖലയിലെ മലയാളികള്‍ക്കാണ് ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. സുഹാറില്‍നിന്ന് രാത്രി 12.25ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട്ടെത്തും. കോഴിക്കോടുനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 8.15ന് സുഹാറിലെത്തും.
എയര്‍ അറേബ്യ മുമ്പ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഈ സര്‍വീസ് നിലവിലില്ല. ഈ മേഖലയില്‍ ഉള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു എയര്‍ ആറേബ്യയുടെ സര്‍വീസ്. ബുറൈമി, ബാത്തിന മേഖലയില്‍! നിന്നുള്ളവര്‍ സലാം എയര്‍ സര്‍വീസിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

Share this story