ജിദ്ദയില്‍ ചേരി പ്രദേശങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ഈദിന് ശേഷം പുനരാരംഭിക്കും
jeddah
പൊളിച്ചു നീക്കുന്ന നടപടികള്‍ ഈദിന് ശേഷം പുനരാരംഭിക്കും.

നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയില്‍ ചേരി പ്രദേശങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ ഈദിന് ശേഷം പുനരാരംഭിക്കും. റമദാന്‍ അവസാനിച്ച ശേഷം പൊളിച്ചു നീക്കാനുള്ള 12 ചേരി പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ബദല്‍ ഭവന സേവനം പ്രയോജനപ്പെടുത്താന്‍ ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്‍കി.
അംഗീകൃത താമസക്കാരായ കുടുംബങ്ങള്‍ക്കും രേഖകളുള്ള കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്ന കെട്ടിട ഉടമകള്‍ക്കും ഡവലപ്‌മെന്റ് ഹൗസിങ് യൂണിറ്റുകള്‍ പ്രയോജനപ്പെടുത്താം.
 

Share this story