ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകരെ ആദരിച്ചു
Dammam International Indian School

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മുപ്പത് മുതല്‍ പത്ത് വര്‍ഷം വരെ പൂര്‍ത്തിയാക്കിയ അധ്യാപികമാരെ ആദരിച്ചു. സൗദി ഇന്ത്യന്‍ സ്‌കൂള്‍സ് ഹയര്‍ ബോര്‍ഡ് അംഗം അന്‍വര്‍ സാദത്ത് ഉപഹാരങ്ങള്‍ കൈമാറി.

നാല്‍പ്പത്തിയെട്ട് അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഫുര്‍ഖാന്‍, പ്രിന്‍സിപ്പല്‍ മെഹ്നാസ് ഫരീദ് എന്നിവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കലാപരപാടികളും അരങ്ങേറി.

Share this story