രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ് ; പ്രഖ്യാപനവുമായി സൗദി

 Saudi budget

രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും 'രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ്' പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
മുഴുവന്‍ കര, കടല്‍, വ്യോമ തുറമുഖങ്ങളിലും കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനത്തില്‍ പ്രകടമായ വേഗം വരുത്തുന്നതാണ് പദ്ധതി. ഈ മാസം 26ന് നടക്കുന്ന അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്റെ മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.

Share this story