ദുബായില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

dubai

സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെ 2022 ല്‍ ദുബായില്‍ കുറ്റകൃത്യ നിരക്ക് 63.2 ശതമാനം കുറഞ്ഞു. എമിറേറ്റില്‍ ഉടനീളം സുരക്ഷാ പദ്ധതി വ്യാപകമാക്കിയതാണ് കുറ്റകൃത്യം കുറയാന്‍ ഇടയായതെന്ന് ദുബായ് പൊലീസ് മധാവി പറഞ്ഞു.
കുറ്റകൃത്യത്തിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിലും വിജയിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 422 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തത് 745 പേര്‍ക്കു തിരിച്ചു നല്‍കി.
 

Share this story