കുട്ടികളെ ഉപദ്രവിച്ചു ; സൗദിയില്‍ വനിതാ ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും

court

കുട്ടികളെ ഉപദ്രവിച്ച കേസില്‍ സൗദിയില്‍ വനിതാ ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിധിച്ചു. പീഡിയാട്രിക് വാര്‍ഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ശിക്ഷ കൂട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കുട്ടികളോട് അക്രമ സ്വഭാവം കാണിക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. മെഡിക്കല്‍ ഡ്യൂട്ടി ലംഘിച്ചെന്നും കുട്ടിയുടെ മുഖത്ത് മൂന്നു തവണ തല്ലിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. കൂടാതെ പതിനൊന്നു കുട്ടികളേയും ഇവര്‍ ഉപദ്രവിച്ചതായി കണ്ടെത്തി.


 

Share this story