യു.എ.ഇ.യില്‍ കനത്തമഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട്
rain
അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ അതിശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി

യു.എ.ഇ.യില്‍ വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യത. വിവിധ പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ അതിശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി
ബുധനാഴ്ച യു.എ.ഇ.യില്‍ വിവിധ ഇടങ്ങളില്‍ കനത്തമഴയും ആലിപ്പഴവര്‍ഷവും ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. 30 വര്‍ഷത്തിനിടെ യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഈ മാസമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേരെ ഷാര്‍ജയിലെയും ഫുജൈറയിലെയും ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Share this story