ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ അടിസ്ഥാനപലിശനിരക്ക് വർധിപ്പിച്ചു
sks

ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ അടിസ്ഥാനപലിശനിരക്ക് വർധിപ്പിച്ചു. യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ മുക്കാൽശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് വർധിപ്പിച്ചത്. യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതിനെത്തുടർന്നാണ് ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും പലിശനിരക്ക് വർധിപ്പിച്ചത്.

ഗൾഫ് കറൻസികളുടെ മൂല്യം യു.എസ്. ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാലാണ് പലിശനിരക്ക് ഉയർത്തേണ്ടിവന്നത്. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തികസ്ഥിരത നിലനിർത്താനുള്ള നടപടിയായാണ് പലിശനിരക്ക് വർധിപ്പിച്ചതിനെ സൗദി വിശേഷിപ്പിച്ചത്. മുക്കാൽ ശതമാനമാണ് സൗദി സെൻട്രൽ ബാങ്ക്‌ പലിശനിരക്ക് കൂട്ടിയത്. ഇതോടെ രാജ്യത്തെ റിപ്പോനിരക്ക് 3.75 ശതമാനത്തിലെത്തി.
 

Share this story