അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം

fire

അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം. സ്വേഹാന്‍ റോഡിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. അബുദാബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലാണ് അപകടം ഉണ്ടായത്.ട്രക്കും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തീപിടിത്തമുണ്ടായത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
 

Share this story