തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് വളര്‍ച്ചയുടെ സൂചനയെന്ന് മന്ത്രിസഭാ യോഗം

bahrain

ബഹ്‌റൈനില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് വളര്‍ച്ചയുടെ സൂചനയെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. 2021 ല്‍ 7.7 ശതമാനമായിരുന്ന തൊഴിലാല്ലായ്മ 2022 ല്‍ 5.4 ശതമാനമായാണ് കുറഞ്ഞത്.
സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് നടപ്പാക്കിയ പദ്ധതികള്‍ വിജയകരമായതാണ് നേട്ടത്തിന് കാരണമായത്. തൊഴില്‍ മന്ത്രാലയം നടത്തിയ ശ്രമങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു.

Share this story