ഷാര്‍ജയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; 216 കിലോ ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു
sharjah

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 216 കിലോ ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. 'ഓപ്പറേഷന്‍ പ്രെഷ്യസ് ഹണ്ട്' എന്ന പേരിലായിരുന്നു ഷാര്‍ജ പൊലീസിന്റെ നടപടി. കടല്‍മാര്‍ഗം വന്‍ ലഹരിമരുന്ന് ശേഖരം എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.കടല്‍ മാര്‍ഗം യുഎഇയില്‍ എത്തിച്ച ലഹരിമരുന്ന് ശേഖരം കൈപ്പറ്റാന്‍ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബി, ഉമ്മുല്‍ഖുവൈന്‍ പൊലീസ് സേനകളും ഓപ്പറേഷനില്‍ ഉണ്ടായിരുന്നു. തുറമുഖത്ത് മയക്കുമരുന്ന് സ്വീകരിക്കാന്‍ നേരത്തെ യുഎഇയില്‍ എത്തിയ പ്രധാന പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് ലഹരി മരുന്ന് സൂക്ഷിക്കാന്‍ വലിയ സംവിധാനമൊരുക്കി കാത്തിരിക്കുമ്പോഴാണ് അറസ്റ്റ്.

Share this story