കു​വൈ​ത്തി​ൽ മേ​യ് ഒ​ന്ന് ഞാ​യ​ർ മു​ത​ൽ നാ​ല്​ ബു​ധ​ൻ വ​രെ ബാ​ങ്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​ൻ
bank


കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മേ​യ് ഒ​ന്ന് ഞാ​യ​ർ മു​ത​ൽ നാ​ല്​ ബു​ധ​ൻ വ​രെ ബാ​ങ്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ, പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മേ​യ് അ​ഞ്ച്​ വ്യാ​ഴാ​ഴ്​​ച എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും ഹെ​ഡ് ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

രാ​ജ്യ​ത്തെ ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും പ്ര​ധാ​ന ബ്രാ​ഞ്ചു​ക​ൾ വ​ഴി​യും മേ​യ് അ​ഞ്ചി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ ന​ട​ത്താം. മേ​യ് എ​ട്ട്​ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് എ​ല്ലാ ബ്രാ​ഞ്ചു​ക​ളും സാ​ധാ​ര​ണ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങു​ക​യെ​ന്നും ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​ൻ വ​ക്താ​വ് ശൈ​ഖ്​ അ​ൽ ഈ​സ അ​റി​യി​ച്ചു. ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് സ​ർ​ക്കാ​ർ അ​ഞ്ചു​ദി​വ​സ​ത്തെ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കു​ക​ളു​ടെ അ​വ​ധി സം​ബ​ന്ധി​ച്ച്​ അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. അ​തി​നി​ടെ പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച്​ പു​തി​യ ക​റ​ൻ​സി​ക​ൾ രാ​ജ്യ​ത്തെ എ​ല്ലാ ബാ​ങ്കു​ക​ളി​ലും ല​ഭ്യ​മാ​ക്കു​മെ​ന്നു സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു.

കാ​ൽ ദീ​നാ​ർ, അ​ര ദീ​നാ​ർ, ഒ​രു ദീ​നാ​ർ പു​ത്ത​ൻ നോ​ട്ടു​ക​ൾ​ക്കാ​ണ് പെ​രു​ന്നാ​ൾ​കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ക.അ​ഞ്ച്, പ​ത്ത്, 20 ദീ​നാ​ർ നോ​ട്ടു​ക​ളും ഈ​ദ് അ​വ​ധി​ക്കു​മു​മ്പ് മ​തി​യാ​യ അ​ള​വി​ൽ ബാ​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Share this story