ബംഗളുരു സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

google news
death
ബംഗളുരു ചിന്നപ്പറ ഗാര്‍ഡനില്‍ നിസാര്‍ അഹമ്മദിന്റെ മകന്‍ ഫാറൂഖ് അഹമ്മദ് (55) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ആണ് മരിച്ചത്. 

സൗദി അറേബ്യയില്‍ കുടുംബവുമായി കഴിയുന്ന ബംഗളുരു സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബംഗളുരു ചിന്നപ്പറ ഗാര്‍ഡനില്‍ നിസാര്‍ അഹമ്മദിന്റെ മകന്‍ ഫാറൂഖ് അഹമ്മദ് (55) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ആണ് മരിച്ചത്. 

വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ്. ഭാര്യ: ഫരീദ. മകള്‍: ആയിദ. മാതാവ്: സൈദത്തുന്നിസ. മൃതദേഹം ജുബൈലില്‍ സംസ്‌കരിക്കും. 

Tags