ബ​ഹ്​​റൈ​ന്‍റെ ത​ന​താ​യ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും സം​ര​ക്ഷി​ക്കേ​ണ്ട​ത്​ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​ : പ്ര​ധാ​ന​മ​ന്ത്രി
kk

മ​നാ​മ: ബ​ഹ്​​റൈ​ന്‍റെ ത​ന​താ​യ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും സം​ര​ക്ഷി​ക്കേ​ണ്ട​ത്​ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സാം​സ്​​കാ​രി​ക, പാ​ര​മ്പ​ര്യ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഓ​രോ രാ​ജ്യ​ത്തെ​യും പാ​ര​മ്പ​ര്യം അ​ടു​ത്ത ത​ല​മു​റ​ക്ക്​ കൈ​മാ​റു​ക​യും അ​ത്​ മു​റു​​കെ പി​ടി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്. അ​തോ​റി​റ്റി ഇ​തി​നാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

Share this story