ലോ​ക​ത്തി​ലെ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഗൾഫിൽ ബഹ്​റൈൻ മൂന്നാമത്
Bahrain

മ​നാ​മ: ലോ​ക​ത്തി​ലെ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ന്​ മൂ​ന്നാം സ്ഥാ​നം. 'ഗ്ലോ​ബ​ൽ ഫി​നാ​ൻ​സ്'​ പ്ര​സി​ദ്ധീ​ക​രി​ച്ച 2022ലെ ​റി​പ്പോ​ർ​ട്ടി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 25ാമ​താ​ണ്​ ബ​ഹ്​​റൈ​​ന്റെ സ്ഥാ​നം. ഓ​രോ രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ ശേ​ഷി​യു​ടെ (പ​ച്ചേ​സ്​ പ​വ​ർ പാ​രി​റ്റി -പി.​പി.​പി) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി​യ​വ​യി​ൽ അ​ധി​ക​വും.

ഒ​രേ ഉ​ൽ​പ​ന്ന​ത്തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ല താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ ക​റ​ൻ​സി​യു​ടെ​യും യ​ഥാ​ർ​ഥ വാ​ങ്ങ​ൽ​ശേ​ഷി ക​ണ​ക്കാ​ക്കു​ന്ന​ത്. ഓ​രോ രാ​ജ്യ​ത്തെ​യും പ​ണ​പ്പെ​രു​പ്പ​വും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും പ​രി​ഗ​ണി​ച്ചാ​ണ്​ ജി.​ഡി.​പി -പി.​പി.​പി ക​ണ​ക്കാ​ക്കു​ന്ന​ത്. ല​ക്സം​ബ​ർ​ഗാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 140,694 ഡോ​ള​റാ​ണ്​ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ളോ​ഹ​രി വാ​ങ്ങ​ൽ​ശേ​ഷി. സിം​ഗ​പ്പൂ​ർ (131,580), അ​യ​ർ​ല​ൻ​ഡ്​ (124,596), ഖ​ത്ത​ർ (112,789), മ​ക്കാ​വു (85,611), സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ (84,658), യു.​എ.​ഇ (78,255), നോ​ർ​വേ (77,808), അ​മേ​രി​ക്ക (76,027), ബ്രൂ​ണൈ (74,953)ഇ​വ​യാ​ണ് ആ​ദ്യ പ​ത്തി​ൽ ഇ​ടം​നേ​ടി​യ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ.

25ാം സ്ഥാ​ന​ത്തു​ള്ള​ ബ​ഹ്​​റൈ​​ന്റെ ആ​ളോ​ഹ​രി വാ​ങ്ങ​ൽ​ശേ​ഷി 57,424 ഡോ​ള​റാ​ണ്. മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി അ​റേ​ബ്യ (55,368) 27ാം സ്ഥാ​ന​ത്തും കു​വൈ​ത്ത്​ (50,919) 31ാം സ്ഥാ​ന​ത്തും ഒ​മാ​ൻ (35,286) 56ാം സ്ഥാ​ന​ത്തു​മാ​ണ്. 192 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 127ാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യി​ലെ ആ​ളോ​ഹ​രി ക്ര​യ​ശേ​ഷി 8358 ഡോ​ള​റാ​ണ്. 

Share this story