ബഹ്‌റൈനില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും
Tue, 10 Jan 2023

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഉചിത നടപടി കൈക്കൊള്ളാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ഓഫര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക ഫീസ് മൂന്നു മാസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചു.
ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന വ്യവസായിക ഭൂമികള്‍ക്കുള്ള ഫീസ് മൂന്നു മാസത്തേക്ക് മരവിപ്പിക്കാനും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിലക്കയറ്റ അലവന്‍സ് ഒരു മാസം അധികം നല്‍കാനും യോഗം തീരുമാനിച്ചു.