ബഹ്റൈനിൽ നിയമം ലംഘിച്ച ആരോഗ്യസ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവ്
Sat, 14 May 2022

ബഹ്റൈനിൽ നിയമം ലംഘിച്ച ആരോഗ്യ സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ നിയമം ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനമെന്ന് കണ്ടെത്തിയ ഉടൻ നടപടിയെടുക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മെഡിക്കൽ ഉപകരണങ്ങൾ കണ്ടുകെട്ടാനും ഉത്തരവിട്ടു.കൊമേഴ്സ്യൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ സ്ഥാപനത്തിൽ മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളും അതോറിറ്റിയുടെ അനുമതിയില്ലാതെ ഇറക്കുമതി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.നിയമം ലംഘിച്ച് ഒരേ വിലാസത്തിൽ മറ്റൊരു സി.ആർ എടുത്താണ് തട്ടിപ്പിന് ശ്രമിച്ചത്.